കാര്‍ത്തിക്കും ജയം രവിക്കും മണിരത്‌നം കൊടുത്ത പണി ! ജയറാമിന് മാത്രം ഭക്ഷണം, പൊന്നിയന്‍ സെല്‍വന്‍ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (15:10 IST)

പ്രേമികള്‍ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍.'ആദ്യഭാഗം സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യാനിരിക്കെ ചിത്രീകരണത്തിയുടെ നടന്ന രസകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നടന്‍ ജയറാം.
തന്നോട് ആദ്യം മണിസാര്‍ ആവശ്യപ്പെട്ടത് വലിയ വയറ് വേണമെന്നാണെന്ന് ജയറാം പറയുന്നു. ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയം രവിയും കാര്‍ത്തിയുമെല്ലാം പതിമൂന്ന് മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന ചിത്രീകരണത്തിന് ശേഷവും വ്യായാമം ചെയ്യണമായിരുന്നു എന്നാല്‍ എനിക്ക് മാത്രം കഴിക്കാനായി ഭക്ഷണം മണി സാര്‍ നല്‍കുമായിരുന്നു.അദ്ദേഹം പറയുന്നു.എന്തെന്നാല്‍ എനിക്ക് വയര്‍ വേണം, അവര്‍ക്ക് വയര്‍ ഉണ്ടാകാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ട് ജയറാം അവസാനിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :