നിഹാരിക കെ.എസ്|
Last Modified ശനി, 24 മെയ് 2025 (10:58 IST)
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റാപ്പർ ഡാബ്‌സിയും സുഹൃത്തുക്കളും അറസ്റ്റിൽ. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിൻ്റെയും പരാതിയിലാണ് പൊലീസ് നടപടി.
ചങ്ങരംകുളം പൊലീസാണ് ഡാബ്‌സിയെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഡാബ്‌സിയെയും മൂന്ന് സുഹൃത്തുക്കളെയുമാണ് അറസ്റ്റ് ചെയ്തത്.