Pharma Web Series: നിവിന്‍ പോളിയെ നായകനാക്കി പി.ആര്‍.അരുണ്‍ സംവിധാനം ചെയ്യുന്ന വെബ് സീരിസ് 'ഫാര്‍മ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു.
ക്യാപ്‌സൂളിനകത്ത് അകപ്പെട്ട നിവിന്‍ പോളിയെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ കഥയാണ് ഫാര്‍മയുടേതെന്നാണ് സൂചന. അരുണ്‍ തന്നെയാണ് രചന.
നിവിന്‍ പോളിക്കൊപ്പം ശ്രുതി റാം, വീണ നന്ദകുമാര്‍, നരെയ്ന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ജിയോ ഹോട്ട് സ്റ്റാറിലൂടെയായിരിക്കും റിലീസ്.