മണ്ടന്മാരാണ് നിങ്ങൾ, ആദ്യം അജ്ഞതയും മനുഷ്യത്വമില്ലായ്‌മയും ഉപേക്ഷിക്കു

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (15:59 IST)
കൊവിഡ് രോഗം പടരുമെന്ന് കരുതി വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവർക്കെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം സൊനാക്ഷി സിൻഹ. കൊവിഡ് പടരുമെന്ന വിശ്വാസത്തിൽ ഇത്തരത്തിൽ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവരെ വിഡ്ഡികളെന്നാണ് സൊനാക്ഷി വിളിക്കുന്നത്. തന്റെ വളർത്തുനായോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൊനാക്ഷിയുടെ ട്വീറ്റ്.

വൈറസ് പകരുമെന്ന പ്രചാരണം കേട്ട് ആളുകള്‍ അവരുടെ വളര്‍ത്തു നായകളെ ഉപേക്ഷിക്കുകയാണ്. എന്നാലൊരു കാര്യമുണ്ട് നിങ്ങൾ വിഡ്ഡികളാണ്, നിങ്ങളുടെ അജ്ഞതയും മനുഷ്യത്വമില്ലായ്മയുമാണ് ആദ്യം ഉപേക്ഷിക്കേണ്ടത് സൊനാക്ഷി പറഞ്ഞു. നേരത്തെ കൃതി സനോന്‍, റിച്ച ഛദ്ദ, സൊനാലി ബെന്ദ്ര, ട്വിങ്കിള്‍ ഖന്ന എന്ന ബോളിവുഡ് താരങ്ങളും സമാനമായ ട്വിറ്റുകൾ ചെയ്‌തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :