മുൻപെല്ലാം സോളോ ട്രിപ്പ് പോയിരുന്നതാണ്, വീണ്ടും ബൈക്ക് ഓടിച്ച സന്തോഷത്തിൽ പേളി മാണി

Pearle maaney
അഭിറാം മനോഹർ| Last Updated: വെള്ളി, 27 ഡിസം‌ബര്‍ 2024 (19:13 IST)
Pearle maaney
മലയാള ടെലിവിഷനില്‍ അവതാരകയായും പിന്നീട് ബിഗ് സ്‌ക്രീനില്‍ നടിയായും തിളങ്ങിയ താരമാണ് പേളി മാണി. ബിഗ്‌ബോസില്‍ മത്സരാര്‍ഥിയായി എത്തിയതാണ് പേളിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഷോയിലെ സഹമത്സരാര്‍ഥിയായ ശ്രീനീഷ് അരവിന്ദുമായി പ്രണയത്തിലായ പേളി ശ്രീനീഷിനെ തന്നെ തന്റെ പങ്കാളിയാക്കിമാറ്റി. നിലവില്‍ സ്വന്തമായ യൂട്യൂബ് ചാനലുമായി സജീവമാണ് പേളി. ഇപ്പോഴിതാ ഇളയ മകളുടെ ജനനത്തിന് ശേഷം വീണ്ടും ബൈക്കോടിക്കാന്‍ സാധിച്ചതിലെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പേളി.

എന്റെ ജീവിതത്തില്‍ ബൈക്കിന് വലിയ പ്രാധാന്യമുണ്ട്.
നിതാര ജനിച്ചതിന് ശേഷം ഞാന്‍ ബൈക്കോടിച്ചിട്ടില്ല. മഴക്കാലം വന്നതോടെ ബൈക്ക് എടുത്തിട്ടേ ഇല്ല. ഇനി ബൈക്ക് ഓടിക്കാന്‍ പറ്റുമെന്ന് തോന്നിയപ്പോഴാണ് അത് വീഡിയോയിലൂടെ നിങ്ങളെയും കാണിക്കാന്‍ തീരുമാനിച്ചത്. ബൈക്ക് റൈഡ് പോലെ നിങ്ങളുടെ ജീവിതത്തിലും കുഞ്ഞ് കുഞ്ഞ് പാഷനുകള്‍ കാണും. നിങ്ങള്‍ ചെറുപ്പമാണെന്ന് ഫീല്‍ ചെയ്യിപ്പിക്കുന്ന ഏറെ ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങള്‍. തിരക്കുകളും ഉത്തരവാദിത്വങ്ങളും കാരണം മാറ്റിവെച്ച് ഇഷ്ടങ്ങള്‍ വീണ്ടെടൂക്കാനും സമയം കണ്ടെത്തണം. മുന്‍പ് സോളോ ട്രിപ്പൊക്കെ പോയിരുന്നതാണ്. ഹിമാലയത്തില്‍ പോയി ബൈക്ക് റെന്റെടുത്ത് അവിടെ ഓടിക്കാനൊക്കെ ആഗ്രഹിച്ചതാണ്. അങ്ങനെയൊരാള്‍ പെട്ടെന്ന് കല്യാണം കഴിഞ്ഞ് അമ്മയാവുക. എന്നിട്ടും ഇതെല്ലാം വീണ്ടെടുക്കാന്‍ കഴിയുക എന്നത് വലിയ അനുഗ്രഹമാണെന്നും പേളി പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :