അഭിറാം മനോഹർ|
Last Modified വ്യാഴം, 29 ഓഗസ്റ്റ് 2024 (12:32 IST)
ദിലീപ് നായകനായി തിയേറ്ററുകളിലെത്തിയ പവി കെയര്‍ടേക്കര്‍
ഒടിടിയിലേക്ക്. മനോരമ മാക്‌സിനാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. സെപ്റ്റംബര്‍ ആറ് മുതല്‍ പവി കെയര്‍ ടേക്കര്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററില്‍ റിലീസ് ചെയ്ത് നാല് മാസം പിന്നിടുമ്പോളാണ് ചിത്രം ഒടിടിയിലേക്കെത്തുന്നത്.
ഏപ്രില്‍ 26നാണ് പവി കെയര്‍ടേക്കര്‍ തിയേറ്ററുകളിലെത്തിയത്. ഒടിടി പ്ലാറ്റ്‌ഫോമായ മനോരമാ മാക്‌സ്
സിനിമ ഏറ്റെടുത്തെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയാണ് സെപ്റ്റംബര്‍ ആറിന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അറിയിച്ചത്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് സിനിമയിലുള്ളത്. കൂടാതെ ജോണി ആന്റണി,രാധിക ശരത് കുമാര്‍,ധര്‍മ്മജന്‍ ബോല്‍ഗാട്ടി,സ്ഫടികം ജോര്‍ജ് തുടങ്ങിയ വലിയ താരനിരയും സിനിമയിലുണ്ട്.