'നാമെല്ലാവരും പോരാടേണ്ടതുണ്ട്',പടയെക്കുറിച്ച് തമിഴ് സംവിധായകന്‍ പാ. രഞ്ജിത്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (09:54 IST)

പടയെക്കുറിച്ച് തമിഴ് സംവിധായകന്‍ പാ. രഞ്ജിത്ത്. സംവിധായകനെയും മുഴുവന്‍ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു. സിനിമയുടെ തിരക്കഥയാണ് ചിത്രത്തെ ഇത്രയധികം സവിശേഷമാക്കിയത്.ഒരു വിട്ടുവീഴ്ചയും കൂടാതെ യഥാര്‍ത്ഥ സംഭവത്തെ പുനര്‍നിര്‍മ്മിച്ചത് അഭിനന്ദനീയമാണെന്നും പാ. രഞ്ജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'പടയെക്കുറിച്ച് ഗംഭീരമായി പറഞ്ഞു തന്നിരിക്കുന്നു സംവിധായകന്‍ കമല്‍ കെഎം.സിനിമയുടെ തിരക്കഥയാണ് ചിത്രത്തെ ഇത്രയധികം സവിശേഷമാക്കിയത്.ഒരു വിട്ടുവീഴ്ചയും കൂടാതെ യഥാര്‍ത്ഥ സംഭവത്തെ പുനര്‍നിര്‍മ്മിക്കാന്‍, യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഈ സിനിമ നിര്‍മ്മിച്ചത് തീര്‍ച്ചയായും അഭിനന്ദനീയമാണ്.ദളിതരുടെയും ആദിവാസികളുടെയും ഭൂമി അവര്‍ക്ക് തിരികെ നല്‍കണം.അതിനായി നാമെല്ലാവരും പോരാടേണ്ടതുണ്ട്.


എല്ലാ അഭിനേതാക്കളുടെയും മികച്ച പ്രകടനം. കുഞ്ചാക്കോബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ടിജെ രവി, പ്രകാശ് രാജ്, ഗോപാലന്‍, ഇന്ദ്രന്‍സ്, കനികുസൃതി, ഉണ്ണിമായ പ്രസാദ്.പ്രേക്ഷകരുമായി ഈ സിനിമയെ ഇത്രയധികം ബന്ധിപ്പിക്കുന്നതിന് ടീമിന് അഭിനന്ദനങ്ങള്‍'- പാ രഞ്ജിത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :