ഓപ്പറേഷന്‍ ജാവയിലെ 50 തെറ്റുകള്‍, വീഡിയോ ശ്രദ്ധ നേടുന്നു
കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 14 ജൂണ്‍ 2021 (12:58 IST)
മമ്മൂട്ടി, സുരേഷ് ഗോപി അടക്കമുള്ള താരങ്ങള്‍ പ്രശംസിച്ച ഓപ്പറേഷന്‍ ജാവയിലെ 50 മിസ്റ്റേക്കുകള്‍ ചൂണ്ടിക്കാണിക്കുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്. അത്ര പെട്ടെന്നൊന്നും ആരും ശ്രദ്ധിക്കാത്ത തെറ്റുകളാണ് അതി സൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടെത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത തെറ്റുകള്‍. വിമര്‍ശനത്തിന് അല്ലെന്നും വിനോദത്തിനുവേണ്ടി ആണ് എന്നും പറഞ്ഞു കൊണ്ടാണ് കിരണ്‍ ജോണ്‍ ഇടിക്കുള എന്ന യൂട്യൂബ് ചാനലൂടെ വീഡിയോ എത്തിയത്.
ഓപ്പറേഷന്‍ ജാവ സീ ഫൈവിലൂടെ പ്രദര്‍ശനം തുടരുകയാണ്. ആരാധകരില്‍ ഭൂരിഭാഗവും സിനിമയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നുവെന്നാണ് പറയുന്നത്. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകന്‍ നല്‍കിയിരുന്നു.