Narivetta Firstlook Poster: 'നിഗൂഢ നോട്ടവുമായി ടൊവിനോ'; ഞെട്ടിക്കാന്‍ നരിവേട്ട എത്തുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

Narivetta First Look Poster
രേണുക വേണു| Last Modified ചൊവ്വ, 21 ജനുവരി 2025 (20:21 IST)
Narivetta First Look Poster

Narivetta Firstlook Poster: ഇഷ്‌ക്കിനു ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന 'നരിവേട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'നരിവേട്ട' വളരെ ഗൗരവം നിറഞ്ഞ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ടൊവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് അണിയറ പ്രവര്‍ത്തകര്‍ 'നരിവേട്ട'യുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്.

പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്. സമൂഹത്തില്‍ ചര്‍ച്ചയാവേണ്ട ഒരു വിഷയം ധൈര്യത്തോടെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും നരിവേട്ടയെന്ന് ടൊവിനോ തോമസ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സൂചന നല്‍കിയിരുന്നു.


ഇന്ത്യന്‍ സിനിമ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫിന്റേതാണ് തിരക്കഥ. സംഗീത സംവിധാനം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം - വിജയ്. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. ആര്‍ട്ട് - ബാവ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :