ഓഡിഷന് പോയ മോഹന്‍ലാല്‍, ആ കഥ കേട്ടിട്ടുണ്ടോ ? മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ നരേന്ദ്രനായ ഓര്‍മ്മകളിലേക്ക് ലാല്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ജൂണ്‍ 2024 (16:34 IST)
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ നരേന്ദ്രനായി എത്തി മലയാള സിനിമയിലെ നരസിംഹമായി മാറിയ നടന വിസ്മയമാണ് മോഹന്‍ലാല്‍.നാല്‍പ്പത് വര്‍ഷം കടന്നു പോയിട്ടും നരേന്ദ്രനോട് തനിക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ടെന്നാണ് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഓഡിഷന് പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍.

'മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കുന്നതിനായുള്ള ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ തമിഴില്‍ രജനീകാന്ത് സൃഷ്ടിച്ച രീതിയിലുള്ള ഒരു സ്‌റ്റൈലൈസ്ഡ് രീതിയാണ് നരേന്ദ്രന് വേണ്ടതെന്ന് ജഡ്ജസ്എന്നോട് പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അതുപോലെ എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു.


എന്റേതായ രീതിയില്‍ ഞാന്‍ നരേന്ദ്രനെ അവതരിപ്പിച്ചു കാണിച്ചു. അത് അവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ പോലും രജനീകാന്തിന്റെ സ്‌റ്റൈലിനെ കുറിച്ച് സൂചിപ്പിച്ച ആ സംഭവം അക്കാലം മുതലുള്ള അദ്ദേഹത്തിന്റെ നടന മഹത്വത്തെയാണ് ഓര്‍മിപ്പിക്കുന്നത്',- മോഹന്‍ലാല്‍ പറഞ്ഞു.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :