അനുബന്ധ വാര്‍ത്തകള്‍
- Vismaya Mohanlal: ജൂഡ് ആന്റണി ചിത്രത്തില്‍ വിസ്മയ മോഹന്‍ലാല്‍ നായിക; ആശിര്‍വാദിന്റെ 'തുടക്കം'
- രസികൻ കഴിഞ്ഞ് നായികയായെ ചെയ്യു എന്ന് കരുതിയിരുന്നെങ്കിൽ ഇത്രയും സിനിമ ചെയ്യില്ലായിരുന്നു : സംവൃത സുനിൽ
- Mohanlal - Jude Anthany Joseph Movie: മോഹന്‍ലാലും ജൂഡും ഒന്നിക്കുന്നു; നിര്‍മാണം ആശിര്‍വാദ് സിനിമാസ്?
- Udayananu Tharam Re Release: മോഹൻലാൽ തുടരും; റീ റിലീസ് ട്രെൻഡിൽ അടുത്തത് സൂപ്പർസ്റ്റാർ സരോജ് കുമാറും ഉദയഭാനുവും
- Kannappa Box Office Collection: അഭിപ്രായം മോശമായിരിക്കാം, പക്ഷേ ആദ്യദിനം 9 കോടി; 'കണ്ണപ്പ' ഹിറ്റാകുമോ?
Mohanlal: 'നിന്നെ ഞാന്‍ നോക്കിവച്ചിട്ടുണ്ട്'; മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കണ്ണില്‍ കുത്തി, വേദനയോടെ ലാലേട്ടന് (വീഡിയോ)
Mohanlal: നടന് മോഹന്‍ലാല്‍ ഒരു സ്വകാര്യ പരിപാടിക്കു എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ തിക്കിലും തിരക്കിലും പെട്ടുപോയ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്
Mohanlal
നടന് മോഹന്‍ലാല്‍ ഒരു സ്വകാര്യ പരിപാടിക്കു എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ തിക്കിലും തിരക്കിലും പെട്ടുപോയ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പരിപാടി കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോള്‍ ആണ് താരത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞത്.
മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ കുത്തുകയും ചെയ്തു. കണ്ണ് പൊത്തിപിടിച്ച് ലാല്‍ ഏതാനും സെക്കന്‍ഡുകള്‍ തന്റെ കാറിനു സമീപം നിന്നു. കണ്ണ് വേദനിച്ചിട്ടും വളരെ മാന്യമായാണ് ലാല്‍ ആ മാധ്യമപ്രവര്‍ത്തകനോടു പ്രതികരിച്ചത്. 'എന്താ മോനെ ഇത്' എന്നു ലാല്‍ ചോദിക്കുന്നത് കേള്‍ക്കാം.
അവസാനം വണ്ടിയില്‍ കയറുമ്പോള്‍ 'നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ട്' എന്നും മൈക്ക് കൊണ്ട് കണ്ണില്‍ കുത്തിയ മാധ്യമപ്രവര്‍ത്തകനെ നോക്കി ലാല്‍ പറയുന്നുണ്ട്.