'ഞാന്‍ ഇനിമുതല്‍ സിംഗിള്‍'; മൂന്നാം വിവാഹബന്ധവും അവസാനിപ്പിച്ച് നടി മീര വാസുദേവ്

കഴിഞ്ഞ വര്‍ഷം മേയിലാണ് മീരയും വിപിനും വിവാഹിതരായത്. 43 കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്

Meera Vasudev, Meera vasudev divorced, Meera Vasudev Life, meera vasudev Issue, മീര വാസുദേവ് വിവാഹമോചിതയായി
രേണുക വേണു| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2025 (09:41 IST)
Meera Vasudev

നടി മീര വാസുദേവ് വിവാഹമോചിതയായി. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധം പിരിഞ്ഞെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് മീര അറിയിച്ചത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്ന് മീര സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം മേയിലാണ് മീരയും വിപിനും വിവാഹിതരായത്. 43 കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. 'ഞാന്‍, നടി മീര വാസുദേവന്‍, 2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്.' മീര കുറിച്ചു. വിപിനുമൊത്തുള്ള വിവാഹച്ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളും വിഡിയോയും നടി നീക്കം ചെയ്തിട്ടുണ്ട്.
മോഹന്‍ലാല്‍ ചിത്രം 'തന്മാത്ര'യിലൂടെയാണ് മീര വാസുദേവ് മലയാളികള്‍ക്കു സുപരിചിതയായത്. പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന 'കുടുംബവിളക്ക്' സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ ജോണ്‍ കൊക്കനുമായുള്ള രണ്ടാം വിവാഹത്തില്‍ അരിഹ എന്നു പേരുള്ള മകന്‍ മീരയ്ക്കുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :