മഞ്ഞുമ്മല്‍ ബോയ്‌സ് ഇനി തമിഴകത്തിന്റെ മനസ്സില്‍, തമിഴ് ബോക്‌സോഫീസില്‍ 50 കോടിയും പിന്നിട്ട് കുതിപ്പ്

Manjummel Boys
Manjummel Boys
അഭിറാം മനോഹർ| Last Modified ഞായര്‍, 17 മാര്‍ച്ച് 2024 (10:05 IST)
മലയാള സിനിമയുടെ സീന്‍ മാറ്റി തമിഴ്‌നാട്ടില്‍ വമ്പന്‍ ഹിറ്റായി മഞ്ഞുമ്മല്‍ ബോയ്‌സ്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം തമിഴ്‌നാട്ടില്‍ നിന്നും മാത്രമായി 50 കോടി രൂപ സിനിമ നേടി കഴിഞ്ഞു. ഇതാദ്യമായാണ് ഒരു മലയാള സിനിമ തമിഴ്‌നാട്ടില്‍ നിന്നും 50 കോടി രൂപ കളക്ട് ചെയ്യുന്നത്.

ഫെബ്രുവരി 22നായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റിലീസ്. ജാന്‍ എ മന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയ്ക്ക് ആദ്യത്തെ ബൂസ്റ്റ് ലഭിക്കുന്നത് സിനിമയുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം പറഞ്ഞ വാക്കുകളിൽ നിന്നായിരുന്നു. മഞ്ഞുമ്മല്‍ മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന സുഷിന്‍ ശ്യാമിന്റെ വാക്കുകള്‍ പൊന്നാകുന്നതാണ് പിന്നീട് കാണാനായത്. കേരളത്തില്‍ തരംഗം സൃഷ്ടിച്ച മഞ്ഞുമ്മല്‍ ബോയ്‌സിന് തമിഴകത്ത് നിന്നും ലഭിച്ചത് ഇതുവരെ മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്ത സ്വീകാര്യത.

2006ല്‍ കൊടൈക്കാനാലിലേക്ക് ടൂര്‍ പോയതിന് പിന്നാലെ ഗുണാകേവില്‍ അകപ്പെട്ട സുഹൃത്തിനെ രക്ഷിച്ച മഞ്ഞുമ്മലിലെ ഒരു കൂട്ടം യുവാക്കളുടെ അനുഭവകഥയാണ് സിനിമ പറഞ്ഞത്. പറവ ഫിലിംസും ശ്രീ ഗോകുലം ഫിലിംസും ചേര്‍ന്ന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച സിനിമയില്‍ ശ്രീനാഥ് ഭാസി,സൗബിന്‍ ഷാഹിര്‍,ബാലു വര്‍ഗീസ്,ഗണപതി,ലാല്‍ ജൂനിയര്‍,ചന്തു സലീം കുമാര്‍,അഭിറാം രാധാകൃഷ്ണന്‍,ദീപക് പറമ്പോല്‍,ഖാലിദ് റഹ്മാന്‍,അരുണ്‍ കുര്യന്‍,വിഷ്ണു രഘു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :