വിവാഹ വാര്‍ഷികം, ആശംസകളുമായി ജോജു ജോര്‍ജും ആന്റോ ജോസഫും

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 മെയ് 2021 (14:59 IST)

മലയാളികളുടെ മാതൃക താരദമ്പതിമാരാണ് മമ്മൂട്ടിയും സുല്‍ഫത്തും. ഇരുവരുടെയും വിവാഹ വാര്‍ഷികം ആഘോഷമാക്കുകയാണ് സിനിമ ലോകം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുകയാണ്. ജോജു ജോര്‍ജ്, നിര്‍മ്മാതാവ് ആന്റോ ജോസഫ് മമ്മൂട്ടിക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു.

'പ്രിയപ്പെട്ട മമ്മുക്കയ്ക്കും, ചേച്ചിക്കും ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍'- ആന്റോ ജോസഫ് കുറിച്ചു.

തന്റെ ഏറ്റവും അടുത്ത പെണ്‍സുഹൃത്താണെന്നാണ് സുല്‍ഫത്തെന്ന് മമ്മൂട്ടി പറയാറുണ്ട്.വാപ്പയും ഉമ്മയുമാണ് വീട്ടിലെ നല്ല പ്രണയ ജോഡികളെന്നു ദുല്‍ഖറും നേരത്തെ പറഞ്ഞിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :