സത്യന്‍ അന്തിക്കാടും കെ മധുവും കാത്തിരിക്കേണ്ടിവരും, ജോഫിന് ഡേറ്റുനല്‍കി മമ്മൂട്ടി; പടം ഉടന്‍ തുടങ്ങും !

മമ്മൂട്ടി, ജോഫിന്‍ ടി ചാക്കോ, സത്യന്‍ അന്തിക്കാട്, Mammootty, Sathyan Anthikkad, One, Jofin T Chacko
ബിനോജ് ബേബി| Last Modified ശനി, 2 നവം‌ബര്‍ 2019 (18:03 IST)
മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുന്ന വമ്പന്‍ സംവിധായകര്‍ അവരുടെ കാത്തിരിപ്പ് തുടരേണ്ടിവരുമെന്ന് സൂചന നല്‍കി മമ്മൂട്ടി തന്‍റെ പുതിയ പ്രൊജക്ട് ആരംഭിക്കുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോയ്ക്ക് മമ്മൂട്ടി ഡേറ്റ് നല്‍കി. ജോഫിന്‍ എഴുതിയ തിരക്കഥ വായിച്ച് ത്രില്ലടിച്ച മമ്മൂട്ടി ചിത്രം ഉടന്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മറ്റ് പ്രൊജക്ടുകള്‍ ഒക്കെ മാറ്റിവച്ചാണ് ജോഫിന്‍റെ സിനിമ മമ്മൂട്ടി തുടങ്ങുന്നത്. ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ‘വണ്‍’ പൂര്‍ത്തിയായാല്‍ ഉടന്‍ ഈ സിനിമ തുടങ്ങാനാണ് തീരുമാനം. ഒരു തകര്‍പ്പന്‍ ത്രില്ലര്‍ എന്നാണ് ജോഫിന്‍റെ തിരക്കഥയെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള അഭിപ്രായം. ആന്‍റോ ജോസഫ് ഈ സിനിമ നിര്‍മ്മിക്കട്ടെ എന്ന് മമ്മൂട്ടി നിര്‍ദ്ദേശിച്ചതായും അറിയുന്നു.

ചിത്രത്തിന്‍റെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. മറ്റ് താരങ്ങളെയും സാങ്കേതികപ്രവര്‍ത്തകരെയും തീരുമാനിച്ചുവരുന്നതേയുള്ളൂ. സത്യന്‍ അന്തിക്കാട്, കെ മധു, അമല്‍ നീരദ്, വിനോദ് വിജയന്‍ തുടങ്ങിയവരുടെ സിനിമകള്‍ തള്ളിവച്ചിട്ടാണ് ജോഫിന് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നത്.

ഹിറ്റ് സംവിധായകനായ ജിസ് ജോയിയുടെ സഹായിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ജോഫിന്‍ ടി ചാക്കോ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :