കമ്യൂണിസ്റ്റ് നേതാവായി മമ്മൂട്ടി, മൂന്ന് വ്യത്യസ്ത കാലങ്ങളിലൂടെ മെഗാസ്റ്റാര്‍

Mammootty, Parole, Sarath Sandith, Siddiq, മമ്മൂട്ടി, പരോള്‍, ശരത് സന്ദിത്, ശരത് സന്ദിത്, സിദ്ദിക്ക്
BIJU| Last Modified ബുധന്‍, 17 ജനുവരി 2018 (13:49 IST)
മമ്മൂട്ടി കമ്യൂണിസ്റ്റ് നേതാവായി അഭിനയിക്കുന്നു. മുമ്പും മമ്മൂട്ടി പല സിനിമകളിലും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടിമകള്‍ ഉടമകള്‍, സ്റ്റാലിന്‍ ശിവദാസ് തുടങ്ങിയ സിനിമകള്‍ ഉദാഹരണം. എന്നാല്‍ അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയിലാണ് മമ്മൂട്ടിയുടെ പുതിയ വേഷം.

'പരോള്‍’ എന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി കമ്യൂണിസ്റ്റുകാരനായി അഭിനയിക്കുന്നത്. സഖാവ് അലക്സ് എന്നാണ് കഥാപാത്രത്തിന് പേര്. മൂന്ന് വ്യത്യസ്ത കാലങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണിത്. അതുകൊണ്ടുതന്നെ മമ്മൂട്ടിക്ക് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകള്‍ ഉണ്ടായിരിക്കും.

ബാംഗ്ലൂര്‍ പ്രധാന ലൊക്കേഷനായ സിനിമ നവാഗതനായ ശരത് സന്ദിത് ആണ് സംവിധാനം ചെയ്യുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തിരക്കഥ രചിച്ചിരിക്കുന്നത് അജിത് പൂജപ്പുരയാണ്. മമ്മൂട്ടിയുടെ ഭാര്യവേഷത്തില്‍ ഇനിയയും സഹോദരിയായി മിയയും എത്തുന്നു.

തെലുങ്ക് നടന്‍ പ്രഭാകറാണ് വില്ലന്‍. സിദ്ദിക്ക്, സുരാജ് വെഞ്ഞാറമ്മൂട്, കൃഷ്ണകുമാര്‍ തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്. പരോള്‍ റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :