ആരാധകര്‍ക്ക് ആഘോഷവാര്‍ത്ത - മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ 2 വരുന്നു; സംവിധാനം മിഥുന്‍ മാനുവല്‍ തോമസ് !

മമ്മൂട്ടി, കോട്ടയം കുഞ്ഞച്ചന്‍ 2, മിഥുന്‍ മാനുവല്‍ തോമസ്, ആട്, Mammootty, Kottayam Kunjachan 2, Midhun Manuel Thomas, Aadu
BIJU| Last Modified ബുധന്‍, 14 മാര്‍ച്ച് 2018 (22:21 IST)
മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബാബു ചിത്രം നിര്‍മ്മിക്കും. ആട്‌ 2 എന്ന മെഗാഹിറ്റിന് ശേഷം മിഥുന്‍ മാനുവല്‍ തോമസിന്‍റെ വലിയ വിജയമായിരിക്കും ഈ സിനിമയെന്നതില്‍ തര്‍ക്കമില്ല.

കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും കോട്ടയം കുഞ്ഞച്ചന്‍ 2. മമ്മൂട്ടിയുടെ അച്ചായന്‍ വേഷങ്ങളില്‍ ഏറ്റവും തലപ്പൊക്കമുള്ള അച്ചായനെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ മിഥുന്‍ തന്നെയാണ് ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. എന്തായാലും ചങ്കൂറ്റത്തിന്‍റെ അവസാന വാക്കായ കുഞ്ഞച്ചന്‍ വീണ്ടും വരുമ്പോള്‍ മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നടിയുമെന്ന കാര്യത്തില്‍ സംശയമില്ല.

മമ്മൂട്ടി വീണ്ടും കുഞ്ഞച്ചനായി തകര്‍ത്തുവാരാനൊരുങ്ങുന്ന സിനിമ ബിഗ് ബജറ്റിലായിരിക്കും ഒരുക്കുക. ചിത്രത്തിന്‍റെ കഥ പൂര്‍ത്തിയായി. മമ്മൂട്ടിക്ക് പുറമേ ഇന്നസെന്‍റ്, കെ പി എ സി ലളിത, ബാബു ആന്‍റണി തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമാകുമെന്ന് സൂചനയുണ്ട്.

ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള മിഥുന്‍ മാനുവല്‍ തോമസിന്‍റെ പോസ്റ്റ് വായിക്കാം:

പ്രിയരേ,

കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..!!! ഇതിഹാസം മുട്ടത്തു വര്‍ക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരന്‍ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിര്‍മ്മാതാവിലൂടെ കാല്‍നൂറ്റാണ്ടിനും മുന്‍പ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളില്‍ ആരവങ്ങള്‍ തീര്‍ത്ത പ്രതിഭാസം, കോട്ടയം കുഞ്ഞച്ചനെ, തുടക്കക്കാരനായ എന്നിലേയ്ക്ക് എത്തിച്ചതിന്..!! ഇതുവരെയുള്ള യാത്രയില്‍ ആശ്വാസമായ തണല്‍ മരങ്ങള്‍ക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകള്‍ക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച പായ്‌വഞ്ചികള്‍ക്ക് നന്ദി.. കൈവിടാതെ കൂടെ നില്‍ക്കുന്ന പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദി..:) ഫ്രൈഡേ ഫിലിം ഹൌസിനോടൊപ്പം ചേര്‍ന്ന് സവിനയം, സസന്തോഷം, സസ്നേഹം അവതരിപ്പിക്കുന്നു.. കോട്ടയം കുഞ്ഞച്ചന്‍ 2.. :)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :