ആദ്യ ദിവസം തന്നെ കാണണമെന്നില്ല; അപാര കോണ്‍ഫിഡന്‍സില്‍ മമ്മൂട്ടി

രേണുക വേണു| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2023 (11:30 IST)

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിന് തിയറ്ററുകളിലെത്തുകയാണ്. ക്രിസ്റ്റഫറിനെ കുറിച്ച് വലിയ ആത്മവിശ്വാസത്തിലാണ് മമ്മൂട്ടി. ക്രിസ്റ്റഫര്‍ കുറച്ചധികം ദിവസം തിയറ്ററുകളില്‍ കാണുമെന്നാണ് മമ്മൂട്ടി പ്രൊമോഷനിടെ പറഞ്ഞത്.

' ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിന് തിയറ്ററുകളിലെത്തുകയാണ്. സിനിമ ആദ്യ ദിവസം തന്നെ തിയറ്ററുകളില്‍ പോയി കാണണമെന്നില്ല. ഇത് കുറച്ചധികം ദിവസം തിയറ്ററുകളില്‍ കാണും. ഒന്‍പതാം തിയതി കണ്ട ശേഷം പിന്നെ വീണ്ടും കാണാം,' മമ്മൂട്ടി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :