രേണുക വേണു|
Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (15:44 IST)
Malavika Mohanan: നടി മാളവിക മോഹനന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സ്ലീവ് ലെസ് മോഡേണ്‍ ഗൗണില്‍ ഹോട്ട് പോസിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് നടി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 31 വയസ്സാണ് പ്രായം. പട്ടം പോലെ, നിര്‍ണായകം, നാനു മട്ടു വരലക്ഷ്മി, ദി ഗ്രേറ്റ് ഫാദര്‍, പേട്ട, മാസ്റ്റര്‍ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍. മോഡല്‍ എന്ന നിലയിലും മാളവിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
വിക്രം, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'തങ്കലാന്‍' ആണ് മാളവികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് മാളവിക അവതരിപ്പിച്ചത്.