മോഹൻലാൽ അല്ല 'പൂക്കി ലാൽ'; വിശേഷങ്ങളുമായി മാളവിക മോഹനൻ

നടൻ മോഹൻലാലുമൊത്ത് അഭിനയിച്ച എക്സ്പീരിയൻസിനെക്കുറിച്ച് മനസുതുറക്കുകയാണ് നടി.

നിഹാരിക കെ.എസ്| Last Modified വ്യാഴം, 19 ജൂണ്‍ 2025 (11:53 IST)
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടുകളിൽ ഒന്നാണ് ഇത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഓണം റിലീസായി സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ നടൻ മോഹൻലാലുമൊത്ത് അഭിനയിച്ച എക്സ്പീരിയൻസിനെക്കുറിച്ച് മനസുതുറക്കുകയാണ് നടി.

മോഹൻലാലിനൊപ്പം അഭിനയിക്കാനായത് അവിശ്വസിനീയമായ മോമെന്റ്റ് ആയി തോന്നിയെന്നും താൻ അദ്ദേഹത്തെ സ്നേഹപൂർവ്വം 'പൂക്കി' ലാൽ എന്നാണ് വിളിക്കുന്നതെന്നും മാളവിക മോഹനൻ പറഞ്ഞു. എക്സിൽ ആരാധകരുമായി നടത്തിയ ക്യു ആൻഡ് എ സെഷനിലാണ് മാളവിക ഇക്കാര്യം പറഞ്ഞത്.

'കുട്ടിക്കാലം മുതൽ മോഹൻലാൽ സാറിന്റെ സിനിമകൾ കാണുന്നത് കൊണ്ട് അദ്ദേഹത്തിനൊപ്പം ഇപ്പോൾ അഭിനയിക്കാന്‍ സാധിച്ചത് അവിശ്വസനീയമായ മോമെന്റ്റ് ആയി തോന്നി. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ എളുപ്പമാണ്. 'പൂക്കി' ലാൽ എന്നാണ് ഞാൻ അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിക്കുന്നത്', മാളവിക മോഹനൻ പറഞ്ഞു.

2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഇത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :