മേജർ രവിയ്ക്ക് പട്ടാളത്തിൽ പാചകമാണോ പണി? ആണെന്ന് അജു വർഗ്ഗീസ് തെളിയിക്കുന്നു

മേജർ രവിയ്ക്ക് പട്ടാളത്തിൽ പാചകമാണ് പണി. എന്നാൽ ഇത് ഒറിജിനൽ മേജർ രവിയുടെ കഥയല്ല. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിൽ അജു വര്‍ഗ്ഗീസ് ചെയ്യുന്ന കഥാപാത്രത്തിന്റെ ജോ

aparna shaji| Last Updated: ഞായര്‍, 5 ജൂണ്‍ 2016 (13:36 IST)
മേജർ രവിയ്ക്ക് പട്ടാളത്തിൽ പാചകമാണ് പണി. എന്നാൽ ഇത് ഒറിജിനൽ മേജർ രവിയുടെ കഥയല്ല. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിൽ അജു വര്‍ഗ്ഗീസ് ചെയ്യുന്ന കഥാപാത്രത്തിന്റെ ജോലിയാണ്. എങ്കിൽ മേജർ രവിയും അജു വർഗ്ഗീസും തമ്മിലുള്ള ബന്ധമെന്ത് എന്നല്ലെ?.

അജു വർഗ്ഗീസ് ചെയ്യുന്ന പട്ടാളക്കാരന്റെ കഥാപാത്രത്തിന്റെ പേരും രവിയെന്നാണ്, മേജർ രവി. എന്നാൽ ഈ മേജര്‍ രവിയ്ക്ക് യഥാര്‍ത്ഥ മേജര്‍ രവിയുമായി യാതൊരു ബന്ധവുമില്ല. രവിയുടെ അച്ഛന്‍ വര്‍ഗ്ഗീസ് പട്ടാളക്കാരനാണ്. അങ്ങനെയാണ് രവിയ്ക്ക് പട്ടാളത്തില്‍ ജോലി കിട്ടിയത്. കുഞ്ചനാണ് ചിത്രത്തില്‍ അജുവിന്റെ അച്ഛനായി എത്തുന്നത്.

വലിയ മീശയൊക്കെ വച്ച് പ്രത്യേക ഭാവത്തില്‍ നടക്കുന്ന മേജര്‍ രവിയുടെ ലുക്ക് തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുമെന്നാണ് ചിത്രത്തിന്റെ സംവിധായകൻ പറയുന്നത്. കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകൻമാരായെത്തുമ്പോൾ അമല പോൾ ആണ് നായികയായി എത്തുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :