സൗദി വെള്ളക്കയും ഷെഫീക്കിൻ്റെ സന്തോഷവുമെത്തി, ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

അഭിറാം മനോഹർ| Last Modified വെള്ളി, 6 ജനുവരി 2023 (16:20 IST)
2023ൻ്റെ തുടക്കത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ കൈ നിറയെ പുതിയ റിലീസുകൾ. തരുൺ മൂർത്തി ചിത്രമായ സോണി ലിവ്വിലും ഉണ്ണി മുകുന്ദൻ്റെ ഷഫീക്കിൻ്റെ സന്തോഷം ആമസോൺ പ്രമിലും റിലീസ് ചെയ്തു. വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്സ്, അർജുൻ അശോകൻ്റെ തട്ടാശ്ശേരീ കൂട്ടം എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് റിലീസ് കാത്ത് നിൽക്കുന്നത്.

ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയും ഉണ്ണി മുകുന്ദൻ ചിത്രമായ ഷെഫീക്കിൻ്റെ സന്തോഷവും ഷൈൻ നിഗം ചിത്രം ഉല്ലാസവും ജനുവരി ആറിനാണ് റിലീസ് ചെയ്തത്. സൗദി വെള്ളക്ക സോണി ലിവ്വിലും മറ്റ് രണ്ട് ചിത്രങ്ങൾ ആമസോൺ പ്രൈമിലും ആസ്വദിക്കാം. 2022ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഹിറ്റ് 2 ജനുവരി അഞ്ചിന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിട്ടുണ്ട്.
ജനുവരി 13നാണ് വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്സിൻ്റെ ഒടിടി റിലീസ്. ഡിസ്നി ഹോട്ട്സ്റ്റാറിലാകും ചിത്രം പുറത്തിറങ്ങുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :