66കാരിയായ മഡോണയുടെ വിവാഹനിശ്ചയം 28ക്കാരനുമായി?, വജ്രമോതിരം ഉയർത്തിക്കാണിച്ച് പോപ് താരം

Madonna
അഭിറാം മനോഹർ| Last Modified ഞായര്‍, 5 ജനുവരി 2025 (17:44 IST)
Madonna
പോപ് താരം മഡോണ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു. മഡോണയുടെ വിവാഹനിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അകീം മോറിസിനൊപ്പം പുതുവര്‍ഷത്തില്‍ പങ്കുവെച്ച ചിത്രത്തില്‍ വജ്രമോതിരം അണിഞ്ഞ വിരല്‍ മഡോണ ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രങ്ങളുണ്ടായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ വിവാഹനിശ്ചയം കഴിഞ്ഞതായുള വാര്‍ത്തകള്‍ പ്രചരിച്ചത്.


അകീമും മഡോണയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മുന്‍പെ പ്രചരിച്ചിരുന്നു. 66കാരിയായ മഡോണ 28കാരനായ ഒരാളുമായി പ്രണയത്തിലാകുമോ എന്ന ചോദ്യമാണ് പക്ഷേ ആരാധകര്‍ ഉയര്‍ത്തിയത്. സ്വന്തം മകന്റെ പ്രായം പോലും അകീമിനില്ലെന്നും ഇത്തരം ബന്ധങ്ങള്‍ ശരിയല്ലെന്നും മഡോണയ്‌ക്കെതിരെ എതിരഭിപ്രായം ഉന്നയിക്കുന്നവര്‍ പറയുന്നുണ്ട്. മഡോണയുടെ 66മത് പിറന്നാള്‍ ആഘോഷത്തില്‍ അകീം മോറിസ് നിറസാന്നിധ്യമായിരുന്നു. ഇതിന് മുന്‍പ് 2 തവണയാണ് മഡോണ വിവാഹിതയായിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :