1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Madhav Suresh about Cinema entry

അച്ഛനെ സൂപ്പര്‍സ്റ്റാറാക്കിയത് പോലെ എന്നെയും..; ആഗ്രഹം പറഞ്ഞ് സുരേഷ് ഗോപിയുടെ മകന്‍

ജെ.എസ്.കെയില്‍ മാധവ് സുരേഷും അഭിനയിച്ചിട്ടുണ്ട്

Madhav Suresh, Suresh Gopi, Madhav Suresh about Cinema entry
Madhav Suresh

പ്രേക്ഷകര്‍ ആഗ്രഹിക്കുകയാണെങ്കില്‍ അച്ഛനെ പോലെ താനും സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്. സുരേഷ് ഗോപിയെ നായകനാക്കി പ്രവിന്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള (JSK) എന്ന സിനിമയുടെ പ്രൊമോഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മാധവ്. 
 
' സിനിമ പ്രേക്ഷകരാണ് അച്ഛനെ സൂപ്പര്‍സ്റ്റാറാക്കിയത്. സോ, അവര് തീരുമാനിച്ചാല്‍, എനിക്കൊരു കാലിബറുണ്ടെന്ന് അവര് മനസിലാക്കിയാല്‍ ചിലപ്പോ ഞാനും ഒരു ദിവസം....നിങ്ങളാണ് എന്നെ അവിടെ എത്തിക്കേണ്ടത്...,' മാധവ് സുരേഷ് പറഞ്ഞു. 
 


ജെ.എസ്.കെയില്‍ മാധവ് സുരേഷും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്കൊപ്പം കോംബിനേഷന്‍ സീനുകളില്‍ അടക്കം മാധവ് ഉണ്ടാകുമെന്നാണ് വിവരം. ജൂണ്‍ 27 നാണ് സിനിമ റിലീസ് ചെയ്യുക. 
About Writer
രേണുക വേണു