1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Lokah's Total Box Office collection

Lokah Chapter One: ഇൻഡസ്ട്രി ഹിറ്റ്! സകല റെക്കോർഡും തകർത്ത് ലോക, ഇതുവരെ നേടിയത് എത്ര?

പൂജ ഹോളിഡേ കൂടെ വരുന്നതിനാൽ ഈ ആഴ്ച ലോകയ്ക്ക് നിർണായകമാണ്.

Lokah
മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതി ഡൊമിനിക് അരുൺ ചിത്രം ലോക. കല്യാണി പ്രിയദർശൻ നായികയായ സിനിമ ഇതിനോടകം 275 കോടി രൂപയാണ് ആഗോളതലത്തിൽ നിന്നും നേടിയിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്‌സിനേയും എമ്പുരാന്റെയും കളക്ഷൻ റെക്കോർഡുകൾ തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 
 
ലോക ഇത്രയും വലിയ വിജയമാക്കി മാറ്റിയ എല്ലാ പ്രേക്ഷകരോടും നന്ദി അറിയിച്ച് ദുൽഖറും വേഫെറർ ഫിലിംസും സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിരുന്നു. വരും ദിവസങ്ങളിൽ ലോക ഇനിയും കുതിപ്പ് തുടരും. പൂജ ഹോളിഡേ കൂടെ വരുന്നതിനാൽ ഈ ആഴ്ച ലോകയ്ക്ക് നിർണായകമാണ്. 
 
നേരത്തെബുക്ക് മൈ ഷോയിൽ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ വിറ്റ് പോയ ചിത്രമെന്ന റെക്കോർഡും ലോക സ്വന്തമാക്കിയിട്ടുണ്ട്. ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. 
 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
Unni Mukundan: ഉണ്ണി മുകുന്ദന്‍ രണ്ട് ഹിന്ദി സിനിമകളില്‍ നായകന്‍