Joju George Churuli Controversy: 'ചുരുളി'യില്‍ അഭിനയിച്ചതിനു 5,90,000 രൂപ പ്രതിഫലമായി നല്‍കി; ജോജുവിനെ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി

Joju George and Churui Controversy: സിനിമ ചിത്രീകരണ വേളയില്‍ താനടക്കമുള്ള അണിയറ പ്രവര്‍ത്തകരാരും ജോജുവിനെ തെറ്റിധരിപ്പിച്ചിട്ടില്ലെന്നും ലിജോ പറഞ്ഞു

Lijo Jose Pellissery reply to Joju George, Joju George and Churui Controversy, Churuli Joju George, Joju George Churuli Controversy, ജോജു ജോര്‍ജ്, ലിജോ ജോസ് പെല്ലിശ്ശേരി, ചുരുളി, ജോജു ജോര്‍ജ് ചുരുളി വിവാദം, ലിജോ ജോസ് പെല്ലിശ്ശേരി ജോജു ജോര്‍ജ്ജ്
Kochi| രേണുക വേണു| Last Updated: വ്യാഴം, 26 ജൂണ്‍ 2025 (10:27 IST)
Lijo Jose Pellissery and Joju George

Lijo Jose Pellissery's reply to Joju George: 'ചുരുളി' സിനിമയുമായി ബന്ധപ്പെട്ടുള്ള നടന്‍ ജോജു ജോര്‍ജ്ജിന്റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. 'ചുരുളി'യില്‍ അഭിനയിച്ചതിനു ജോജുവിന് 5,90,000 രൂപ പ്രതിഫലം നല്‍കിയതായി തെളിവുസഹിതം ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമയായതിനാല്‍ തിയറ്ററുകളില്‍ 'ചുരുളി' റിലീസ് ചെയ്തിട്ടില്ല. സിനിമ ചിത്രീകരണ വേളയില്‍ താനടക്കമുള്ള അണിയറ പ്രവര്‍ത്തകരാരും ജോജുവിനെ തെറ്റിധരിപ്പിച്ചിട്ടില്ലെന്നും ലിജോ പറഞ്ഞു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് തന്റെ വിശദീകരണമെന്നും ലിജോ വ്യക്തമാക്കി.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്,

സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം.


എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തിയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെക്കുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍.

Nb : streaming on sony liv. ഒരവസരമുണ്ടായാല്‍ ഉറപ്പായും cinema
തീയേറ്ററുകളില്‍ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേര്‍ക്കുന്നു.


'ചുരുളി'യില്‍ അഭിനയിച്ചതിനു തനിക്കു പ്രതിഫലം കിട്ടിയിട്ടില്ലെന്നും 'തെറി'യുള്ള പതിപ്പ് തിയറ്ററില്‍ റിലീസ് ചെയ്തത് തന്നെ അറിയിക്കാതെയാണെന്നും ജോജു ജോര്‍ജ് ആരോപിച്ചിരുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ജോജു 'ചുരുളി' സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്. ചിത്രത്തിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിനു അയക്കുക മാത്രമേ ചെയ്യൂവെന്നാണ് തന്നോടു പറഞ്ഞിരുന്നത്. തെറിയില്ലാത്തൊരു പതിപ്പ് താന്‍ ഡബ്ബ് ചെയ്തിരുന്നു. അതായിരിക്കും തിയറ്ററുകളില്‍ എത്തുകയെന്നാണ് കരുതിയത്. 'ചുരുളി'യില്‍ അഭിനയിച്ചതിനു പ്രതിഫലം കിട്ടിയിട്ടില്ലെന്നും ജോജു പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :