സൂക്ഷിക്കുക..നാം സന്തോഷമെന്ന് കരുതുന്ന പലതും തീരാ ദു:ഖമായി മാറും:ലക്ഷ്മിപ്രിയ

കെ ആര്‍ അനൂപ്| Last Modified ശനി, 12 ഫെബ്രുവരി 2022 (13:01 IST)

സണ്‍റൂഫുള്ള വാഹനങ്ങളില്‍ കുട്ടികളെ നിര്‍ത്തി വണ്ടി ഓടിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള അപകട സാധ്യതയെ ഓര്‍മിപ്പിച്ച് നടി ലക്ഷ്മിപ്രിയ.

ലക്ഷ്മിപ്രിയയുടെ വാക്കുകള്‍

സണ്‍റൂഫുള്ള വാഹനങ്ങളില്‍ കുട്ടികളെ ഇങ്ങനെ നിര്‍ത്തി ഓടിക്കുമ്പോള്‍ ഒരു സേഫ്റ്റി ഗ്ലാസ് വയ്ക്കുക കുട്ടികള്‍ക്ക്... ഒരു കൂളിങ്ങ് ഗ്ലാസെങ്കിലും..കുട്ടികളുടെ കണ്ണുകള്‍ വില പെട്ടതാണ്.. ഈ പോസ്റ്റ് ഇടാന്‍ കാരണം.കിയ സെലക്ടോസില്‍ ഇതുപോലെ സഞ്ചരിച്ച ഒരു കുഞ്ഞി പെണ്ണിന്റെ കണ്ണില്‍ കഴിഞ്ഞ ദിവസം വണ്ട് അടിച്ച് കൊണ്ടു ... എറണാകുളത്തെ പ്രമുഖ കണ്ണ് ആശുപത്രിയില്‍ കൊണ്ടു പോകേണ്ടി വന്നു.. Plz...സൂക്ഷിക്കുക.. അല്ലങ്കില്‍ നാം സന്തോഷമെന്ന് കരുതുന്ന പലതും .ആ നിമിഷം തന്നെ തീരാ ദു:ഖമായി മാറും...... പിഞ്ച്‌ഹെഡ് സിസ്റ്റം പ്രോപ്പര്‍ അല്ല എങ്കില്‍ ചിലപ്പോള്‍ അത്യാഹിതം വരേ സംഭവിക്കാം... അബദ്ധവശാല്‍ കൈ സുച്ചില്‍ കൊണ്ടു കഴിഞ്ഞാല്‍.....



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :