റിലീസ് ചെയ്ത് 25 വർഷം, വിജയ്- ജ്യോതിക ചിത്രം ഖുഷി നാളെ മുതൽ വീണ്ടും തിയേറ്ററുകളിൽ

Vijay-jyothika, Khushi re release, Tollywood, Cinema News,വിജയ്- ജ്യോതിക, ഖുഷി റി റിലീസ്, തമിഴ് സിനിമ
അഭിറാം മനോഹർ| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (15:38 IST)
തമിഴ് സിനിമകളില്‍ റി- റിലീസിംഗ് ട്രെന്‍ഡ് ഏറെക്കാലമായി നിലവിലുള്ളതാണ്. രജിനികാന്ത് സിനിമയായ ബാഷയും വിജയ് സിനിമയായ ഗില്ലിയുമെല്ലാം റി റിലീസ് ചെയ്ത് വലിയ കളക്ഷനാണ് ഈയടുത്ത് സ്വന്തമാക്കിയത്. ഇപ്പോഴിതാ ഈ കൂട്ടത്തിലേക്ക് മറ്റൊരു സിനിമ കൂടി റി റിലീസായി എത്തുകയാണ്. എസ് ജെ സൂര്യയുടെ സംവിധാനത്തില്‍ 2000ത്തില്‍ പുറത്തിറങ്ങിയ വിജയ്- ജ്യോതിക ചിത്രമായ ഖുഷിയാണ് റി റിലീസിനായി തയ്യാടെടുക്കുന്നത്.


നാളെയാണ് സിനിമയുടെ റി റിലീസ്. ശക്തി ഫിലിം ഫാക്ടറിയാണ് സിനിമ വിതരണം ചെയ്യുന്നത്. റി റിലീസില്‍ വലിയ വിജയം കൊയ്ത ഗില്ലി വിതരണം ചെയ്തതും ഇതേ ടീം തന്നെയായിരുന്നു. റൊമാന്റിക് കോമഡിയായ ഖുഷിയില്‍ ശിവ- ജെന്നി എന്നീ കഥാപാത്രങ്ങളായാണ് വിജയും ജ്യോതികയും എത്തിയത്. രണ്ടായിരങ്ങളിലെ മികച്ച റൊമാന്റിക് കോമഡി ചിത്രമായി പരിഗണിക്കുന്ന ഖുഷിയിലെ ഗാനങ്ങളെല്ലാം വലിയ ഹിറ്റുകളായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :