അച്ഛന്‍ എന്നും കൂടെ വേണം, കൊല്ലം സുധിയുടെ മുഖം കയ്യില്‍ പച്ച കുത്തി മകന്‍ രാഹുല്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 14 ജൂലൈ 2023 (14:11 IST)
അച്ഛന്‍ പോയെങ്കിലും എന്നും കൂടെയുണ്ടാവണമെന്ന ആഗ്രഹം നടത്തി കൊല്ലം സുധിയുടെ മകന്‍ രാഹുല്‍. ചിരിക്കുന്ന സുധിയുടെ മുഖം കയ്യില്‍ പച്ച കുത്തിയിരിക്കുകയാണ് രാഹുല്‍.'നൗ ആന്‍ഡ് ഫോര്‍എവര്‍' (ഇപ്പോഴും ഇപ്പോഴും) എന്നാണ് ടാറ്റുവില്‍ എഴുതിയിരിക്കുന്നത്.
സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് പോകുമ്പോഴും കുഞ്ഞിനെ ഒപ്പം കൂട്ടുമായിരുന്നു സുധി. മറ്റാരും നോക്കാനില്ലാത്തതിനാല്‍ ടെന്‍ഷനടിച്ചാണ് സ്റ്റേജില്‍ പരിപാടി അവതരിപ്പിച്ചിരുന്നതെന്ന് സുധി പറഞ്ഞിട്ടുമുണ്ട്. അത്രമാത്രം കഷ്ടപ്പെട്ട് തന്നെ വളര്‍ത്തിയ അച്ഛനെ എന്നും കൂടെ വേണമെന്ന തോന്നലാണ് കയ്യില്‍ ടാറ്റുവായി മാറിയത്. സുധിയുടെ ഭാര്യ രേണുവാണ് രാഹുല്‍ പച്ചകുത്തുന്ന വിഡിയോ പങ്കുവെച്ചത്.

കൊല്ലം സുധിയുടെ അവസാന സ്റ്റേജ് പരിപാടി വടകര ക്രാഫ്റ്റ് വില്ലേജില്‍ ഫ്‌ലവേഴ്‌സും 24 ചാനലും ഒരുക്കിയ ഷോ ആയിരുന്നു.നടന്‍ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് സുധി കൈയ്യടി വാങ്ങിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :