സജിത്ത്|
Last Modified ശനി, 25 മാര്‍ച്ച് 2017 (13:58 IST)
ദിലീപുമായുള്ള വിവാഹ ശേഷം അഭിനയരംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്ന കാവ്യ മാധവന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. ‘ഹദിയ’ എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്.
നടിയായല്ല, ഗായികയായണ് കാവ്യ വീണ്ടുമെത്തുന്നത്. ഇതിനുമുമ്പ് മാറ്റിനി എന്ന ചിത്രത്തില്‍ ‘മൗനമായ് മനസില്‍’ എന്ന ഗാനം പാടിയതും കാവ്യയായിരുന്നു. 2012ല്‍ ‘കാവ്യ ദളങ്ങള്‍’ എന്നൊരു സംഗീത ആല്‍ബവും കാവ്യ പുറത്തിറക്കിയിരുന്നു. ഇതിലെ എല്ലാ ഗാനങ്ങളും കാവ്യയാണ് രചിച്ചത്.