ആസിഫ് അലിയുടെ ഫാമിലി എന്റർടെയ്‌നർ, ജിസ് ജോയ് വീണ്ടും !

കെ ആർ അനൂപ്| Last Modified ശനി, 26 ഡിസം‌ബര്‍ 2020 (15:29 IST)
ആസിഫ് അലിയും ജിസ് ജോയിയും നാലാം തവണയും ഒന്നിക്കുന്നു. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം ഇരുവരും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വലുതാണ്. 2013-ൽ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം ‘ബൈസിക്കിൾ തീവ്സ്’ലൂടെയാണ് ജിസ് ജോയ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

പുതിയ ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ഇത് നിർമ്മിക്കും. അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

മോഹൻകുമാർ ഫാൻസ് ആണ് ജിസ് ജോയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീം തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയ്ക്കുള്ളിലെ കഥ പറയുന്ന ചിത്രമായിരിക്കും. 2020 ആദ്യം പ്രദർശനത്തിനെത്താനിരുന്ന സിനിമ കൊറോണ പ്രതിസന്ധിയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

തിയേറ്ററുകൾ തുറന്നാൽ ആദ്യം റിലീസിനെത്തുന്ന ചിത്രങ്ങളിൽ ഒന്നായിരിക്കും മോഹൻകുമാർ ഫാൻസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :