'ഈ വിവാദങ്ങൾക്കും ഒരു മാസം മുമ്പേ ടൈറ്റിൽ രജിസ്റ്റർ ചെയ്തു';'ജയ് ഗണേഷ്'സംവിധായകൻ രഞ്ജിത്ത് ശങ്കറിന് പറയാനുള്ളത്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2023 (09:35 IST)
ജയ് ഗണേഷ് എന്ന ഉണ്ണി മുകുന്ദൻ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. സിനിമയുടെ പോസ്റ്ററുകളും നടൻ ഇപ്പോൾ പങ്കുവെച്ചു.മിത്ത് പരാമർശ വിവാദത്തിനിടെ ജയ് ?ഗണേഷ് സിനിമ പ്രഖ്യാപിച്ചത് മുതൽ ഉണ്ടായ ചർച്ചകൾക്കും വിവാദങ്ങൾക്കും തീർക്കാൻ സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെ മുന്നോട്ടു വന്നു.
ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്ക്

ഒരു മാസം മുമ്പ് തന്നെ കേരള ഫിലിം ചേംബറിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്തുവെന്ന് സംവിധായകൻ പറഞ്ഞു.
ഉണ്ണി മുകുന്ദൻ ഫിലിംസ്(UMF) അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്ന രഞ്ജിത്ത് ശങ്കറാണ്.ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം പുതിയ ചിത്രം പ്രഖ്യാപിച്ചത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :