കാലുകുത്താൻ അനുവദിക്കില്ല, സന്യാസിമാർ എതിർത്തു, മഥുരയിലെ സണ്ണി ലിയോണിയുടെ പരിപാടി റദ്ദാക്കി

Sunny leone
Sunny leone
അഭിറാം മനോഹർ| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2025 (19:17 IST)
ബോളിവുഡ് നടി സണ്ണി ലിയോണിയുടെ പുതുവത്സരാഘോഷ പരിപാടി സന്യാസിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കി ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സണ്ണി ലിയോണിയുടെ പുതുവത്സര പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച് സംഘാടകരായ ഹോട്ടലുകാര്‍ ഒരു പ്രമോഷണല്‍ വീഡിയോ അടക്കം പുറത്തുവിട്ടിരുന്നു. പുതുവത്സരാഘോഷത്തിന് തുടക്കം കുറിക്കാന്‍ ഡിജെയായി ഞാനുമെത്തുന്നു എന്ന് സണ്ണി ലിയോണി വീഡിയോയില്‍ പറഞ്ഞിരുന്നു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ സന്യാസി സമൂഹവും മതസംഘടനകളും പരിപാടിക്കെതിരെ രംഗത്ത് വരികയായിരുന്നു. പുണ്യനഗരമാണെന്നും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സണ്ണി ലിയോണിയെ നഗരത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.


സണ്ണി ലിയോണി മുന്‍ അശ്ലീല നടിയാണ്. പരിപാടിയില്‍ അശ്ലീലതയും നഗ്‌നതയും പ്രദര്‍ശിപ്പിക്കാനാണ് ഒരുങ്ങുന്നത്. ദിവ്യഭൂമിയില്‍ ഇത്തരം നടപടികള്‍ ചെയ്യുന്നത് നഗരത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്നും മതവികാരം വൃണപ്പെടുത്തുമെന്നുമെന്നും കാണിച്ച് പരിപാടിക്കെതിരെ സന്യാസിമാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കി. പ്രതിഷേധം ശക്തമായതോടെയാണ് പരിപാടി ഉപേക്ഷിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. മതവികാരം വൃണപ്പെടുമെന്ന വികാരം മാനിക്കുന്നതായും പരിപാടി ഉപേക്ഷിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :