'നിര്‍മ്മാതാവ് അടുത്തമാസം ഷൂട്ട് തുടങ്ങാമെന്ന് പറഞ്ഞാലൊന്നും നടക്കില്ല'; 'റാം' സിനിമയെക്കുറിച്ച് ജീത്തു ജോസഫ്

mohanlal
mohanlal
കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഓഗസ്റ്റ് 2024 (09:32 IST)
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഇനി വരാനിരിക്കുന്ന ചിത്രമാണ് റാം. 2020ല്‍ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും കോവിഡ് വന്നതോടെ ചിത്രീകരണം മുടങ്ങുകയായിരുന്നു. കോവിഡിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെ നിലവിലെത്തെ അവസ്ഥയെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന്‍.

'റാം ഷൂട്ട് എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഒരു പിടിയുമില്ല. പ്രൊഡ്യൂസര്‍ വന്നിട്ട് അടുത്തമാസം ഷൂട്ട് തുടങ്ങാം എന്ന് പറഞ്ഞാലൊന്നും നടക്കില്ല. കാരണം ലൊക്കേഷനിലേക്ക് പോകാനുള്ള പെര്‍മിറ്റ് കിട്ടണം. കഴിഞ്ഞതവണ ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായിരുന്ന അതേ ക്ലൈമറ്റ് സമയമായിരിക്കണം. അതുപോലെ ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് എല്ലാം കിട്ടണം. ഇതൊക്കെ വലിയ പണിയാണ്.


കോവിഡിന്റെ സമയത്താണ് റാം ഒരു സിനിമയില്‍ ഒതുങ്ങില്ലെന്ന് മനസ്സിലായത്. രണ്ട് സിനിമയാക്കാമെന്ന് ലാലേട്ടനോടും പ്രൊഡ്യൂസ് പ്രൊഡ്യൂസേഴ്‌സിനോടും പറഞ്ഞപ്പോള്‍ അവര്‍ക്കും ഒക്കെയായി. അന്ന് ഫസ്റ്റ് പാര്‍ട്ടെങ്കിലും കമ്പ്‌ലീറ്റ് ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ അത് റിലീസ് ചെയ്യാമായിരുന്നു. ഇതിപ്പോള്‍ ഷൂട്ട് മുഴുവന്‍ തീര്‍ത്തിട്ട് ഫസ്റ്റ് പാര്‍ട്ട് റിലീസ് ചെയ്യാന്‍ പറ്റുള്ളൂ എന്ന അവസ്ഥയിലായി.',- ജിത്തു ജോസഫ് പറഞ്ഞു





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :