ഓപ്പണ്‍ഹൈമറാവാന്‍ ഭഗവത് ഗീത വായിക്കുകയും സംസ്‌കൃതം പഠിക്കുകയും ചെയ്തു: സിലിയന്‍ മര്‍ഫി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ജൂലൈ 2023 (18:55 IST)
ലോകമെങ്ങുമുള്ള സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രമാണ് ഓപ്പണ്‍ഹൈമര്‍. ആറ്റം ബോംബിന്റെ പിതാവായ ജൂലിയസ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ ജീവിതമാണ് സിനിമയില്‍ പറയുന്നത്. പീക്കി ബ്ലൈന്‍ഡേഴ്‌സിലൂടെ പ്രശസ്തനായ സിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ ഓപ്പണ്‍ഹൈമറായി വേഷമിടുന്നത്. സിനിമയ്ക്ക് വേണ്ടി തയ്യാറെടുക്കാന്‍ മനസിനെ ഒരുക്കിയത് ഭഗവത് ഗീത വായിച്ചാണെന്ന് സിലിയന്‍ മര്‍ഫി പറയുന്നു.

ഓപ്പണ്‍ഹൈമറുടെ ജീവിതത്തെ അനുകരിച്ച് താന്‍ സംസ്‌കൃതം പഠിച്ചതായും താരം വെളിപ്പെടുത്തി. സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിനായി ഞാന്‍ ഭഗവത് ഗീത വായിച്ചു. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഓപ്പണ്‍ഹൈമറിന് സ്വാന്തനവും ആശ്വസവും നല്‍കിയ ഒരു പുസ്തകമായിരുന്നു അത്. സിലിയന്‍ മര്‍ഫി പറഞ്ഞു. 2004ലെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹമായ അമേരിക്കന്‍ പ്രൊമിത്യൂസ് ദി ട്രയംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കിയിരിക്കുന്നത്. സിലിയന്‍ മര്‍ഫിക്ക് പുറമെ എമിലി ബ്ലണ്ട്,റോബര്‍ട്ട് ഡൗണി ജൂനിയര്‍,മാറ്റ് ഡാമണ്‍,റാമി മാലിക് എന്നിവരും സിനിമയിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :