Hridayapoorvam Teaser: ഹിറ്റ് ട്രാക്ക് തുടരാന്‍ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീം; ടീസര്‍ നാളെ

സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ റിലീസ് പ്രഖ്യാപിച്ചത്

Hridayapoorvam, Hridayapoorvam Teaser, Mohanlal Hridayapoorvam, ഹൃദയപൂര്‍വ്വം റിലീസ്, മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്
Kochi| രേണുക വേണു| Last Modified വെള്ളി, 18 ജൂലൈ 2025 (12:29 IST)

Hridayapoorvam Teaser: ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ 'ഹൃദയപൂര്‍വ്വം' റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടീസര്‍ ജൂലൈ 19 ശനിയാഴ്ച (നാളെ) വൈകിട്ട് പുറത്തുവിടും.

സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ റിലീസ് പ്രഖ്യാപിച്ചത്. കുടുംബപശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന 'ഹൃദയപൂര്‍വ്വം' പ്രേക്ഷകരെ ത്രില്ലടിപ്പിക്കുക കൂടി ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂര്‍വ്വം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും സോനു ടി.പിയുടേത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യന്‍ (കഥ), അനൂപ് സത്യന്‍ (അസോസിയേറ്റ് ഡയറക്ടര്‍) എന്നിവരും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമാണ്. അനു മൂത്തേടത്താണ് ക്യാമറ. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍. ഓഗസ്റ്റ് 28 നു ചിത്രം റിലീസ് ചെയ്‌തേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :