സുരാജും ജാഫര്‍ ഇടുക്കിയും പ്രധാനവേഷങ്ങളില്‍,നാളെ റിലീസിനെത്തുന്ന സിനിമ ഏതെന്ന് പിടികിട്ടിയോ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 ജൂണ്‍ 2022 (10:25 IST)

'ജന ഗണ മന'ക്ക് ശേഷം വീണ്ടും പോലീസ് യൂണിഫോമില്‍ സുരാജ് എത്തുന്ന ചിത്രമാണ് 'ഹെവന്‍'.ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാളെ (ജൂണ്‍ 17ന്) തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ഒരു മിസിങ് കേസും അതിന് പിന്നിലെ സംഭവങ്ങളുമാണ് സിനിമ പറയുന്നത്.


ദീപക് പറമ്പോള്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍, അഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
വിനോദ് ഇല്ലംപ്പള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.ടോബി ജോണ്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.ഗോപി സുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.കട്ട് ടു ക്രിയേറ്റ് പിക്‌ച്ചേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :