കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 17 ജൂണ്‍ 2024 (15:30 IST)
രതീഷിന്റെയും ഡയാന രതീഷിന്റെയും മൂത്തമകളാണ് പാര്‍വതി. പത്മരാജ് രതീഷ് , പ്രണവ് രതീഷ്,പത്മ രതീഷ് എന്നിവരാണ് സഹോദരങ്ങള്‍. 2017 സെപ്റ്റംബര്‍ ആറിനായിരുന്നു നടിയുടെ വിവാഹം. ബാങ്ക് ഉദ്യോഗസ്ഥനായ മിലുവാണ് ഭര്‍ത്താവ്. കോഴിക്കോട് വെച്ചായിരുന്നു വിവാഹം നടന്നത്. മധുരനാരങ്ങ എന്ന ചിത്രത്തിനുശേഷം പിന്നീട് പാര്‍വതിയെ സിനിമകളില്‍ കണ്ടിട്ടില്ല. നടിയുടെ തിരിച്ചുവരവ് ഉണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് സഹോദരന്‍ പത്മരാജ് രതീഷ്.
നടന്‍ രതീഷിന്റെ മക്കള്‍ പഠിച്ചതും വളര്‍ന്നതും ഒക്കെ തമിഴ്‌നാട്ടിലായിരുന്നു. സ്‌കൂള്‍ അവധിക്കാലത്ത് മാത്രമായിരുന്നു അവര്‍ കേരളത്തിലേക്ക് വന്നിരുന്നത്. രതീഷുള്ള സമയത്ത് കമ്പത്ത് ആയിരുന്നു താമസം. 2014ല്‍ കുടുംബം കേരളത്തിലേക്ക് താമസം മാറ്റി.ഇപ്പോള്‍ കുടുംബത്തോടൊപ്പം തിരുവനന്തപുരത്തെ ഫ്‌ലാറ്റിലാണ് താമസിക്കുന്നതെന്നും ചേച്ചിയുടെയും അനുജത്തിയുടെയും വിവാഹം കഴിഞ്ഞെന്നും പത്മരാജ് രതീഷ് പറഞ്ഞു.
'ഫ്ളാറ്റില്‍ ഞാനും അനുജന്‍ പ്രണവുമുണ്ട്. അവന്‍ രണ്ടു സിനിമകളില്‍ നായകനായി അഭിനയിച്ചു.
ഇപ്പോള്‍ സ്‌ക്രിപ്റ്റ് എഴുത്തു പരിപാടികള്‍ ആയി ഇരിക്കുന്നു. ചേച്ചി പാര്‍വതി ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു.
പിന്നെയും സിനിമ ഓഫറുകള്‍ വന്നിരുന്നു. വിവാഹം കഴിച്ച് ഒരു കുട്ടി ഉണ്ട്.
സിനിമ ചെയ്യേണ്ട എന്നൊന്നും തീരുമാനിച്ചിട്ടില്ല മകള്‍ ഉള്ളതുകൊണ്ട് ജീവിതത്തില്‍ തിരക്കുകള്‍ ആയി എന്ന് മാത്രം' ,-പത്മരാജ് രതീഷ് പറഞ്ഞു.
ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ഡിഎന്‍എയില്‍ പോലീസായി വേഷത്തില്‍ പത്മരാജ് രതീഷും അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് നടന്‍.