Happy Birthday Mohanlal: 'മലയാളത്തിന്റെ മോഹന്‍ലാല്‍' അവതരിച്ചിട്ട് 64 വര്‍ഷം ! ഹാപ്പി ബെര്‍ത്ത്‌ഡേ ലാലേട്ടാ

തിരുവനന്തപുരം സ്വദേശിയായ മോഹന്‍ലാല്‍ അഭിനയത്തിനു പുറമേ നിര്‍മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ടു

Mohanlal
രേണുക വേണു| Last Modified ചൊവ്വ, 21 മെയ് 2024 (09:07 IST)
Mohanlal

Happy Birthday Mohanlal: മലയാളത്തിന്റെ മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാള്‍. മലയാളികള്‍ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള്‍ നേരുകയാണ്. മമ്മൂട്ടി മുതല്‍ യുവതലമുറയിലെ താരങ്ങള്‍ വരെ ലാലിന് ജന്മദിനാശംസകള്‍ നേരുന്ന തിരക്കിലാണ്.

1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 1980 ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി. സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ലാല്‍ 450 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ മോഹന്‍ലാല്‍ അഭിനയത്തിനു പുറമേ നിര്‍മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ടു. ബറോസിലൂടെ സംവിധാന രംഗത്തും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ലാല്‍. പദ്മശ്രീ, പദ്മഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ച താരം. ലഫ്റ്റണന്റ് കേണല്‍ പദവിയും ലാലിനു ലഭിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണ കരസ്ഥമാക്കി. മലയാളത്തില്‍ രണ്ട് നൂറ് കോടി സിനിമകളാണ് ലാലിന്റെ പേരിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :