'പപ്പു ചേട്ടന്റെ ഡയലോഗ് അത്ര മികച്ചതല്ലായിരുന്നെങ്കില്‍ ലാലേട്ടന്റെ റിയാക്ഷന്‍ കൊണ്ട് കാര്യവും ഉണ്ടാകില്ല'; തേന്മാവിന്‍ കൊമ്പത്തിലെ ആ സീനിനെക്കുറിച്ച് ബേസില്‍ ജോസഫ്

Thenmavin Kombathu
Thenmavin Kombathu
കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഓഗസ്റ്റ് 2024 (09:08 IST)
തേന്മാവിന്‍ കൊമ്പത്ത് എത്ര തവണ കണ്ടു എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം കാണില്ല. അതുപോലെതന്നെ കുതിരവട്ടം പപ്പു മോഹന്‍ലാലിനോട് 'താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍' എന്ന് പറയുന്ന ഡയലോഗ്. വര്‍ഷങ്ങള്‍ ഇത്രയും ആയിട്ടും കാഴ്ചക്കാരുടെ മനസ്സില്‍ ഈ ഡയലോഗ് പതിയാനുള്ള കാരണമെന്തായിരിക്കും ? ബേസില്‍ ജോസഫിനും ചിലത് പറയാനുണ്ട്.

'ഹ്യൂമര്‍ സീനില്‍ പെര്‍ഫോം ചെയ്യുന്നത് വലിയൊരു ടാസ്‌കാണ്. നമ്മുടെ ഫുള്‍ എനര്‍ജിയില്‍ വേണം ആ സീനില്‍ പെര്‍ഫോം ചെയ്യാന്‍. ഒരു ഗീവ് ആന്‍ഡ് ടൈക്ക് എല്ലാ ആര്‍ട്ടിസ്റ്റിന്റെയും ഇടയില്‍ ഉണ്ടാകും.അതായത്, അവര്‍ പറയുന്ന ഡയലോഗിനെ നമ്മള്‍ കൊടുക്കുന്ന റിയാക്ഷനും ഇമ്പാക്ട് ആണ്. ഓഡിയന്‍സിലേക്ക് ആ ഡയലോഗിന്റെ ഇമ്പാക്ട് എത്തുന്നത് നമ്മളുടെ റിയാക്ഷന്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.

തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ കുതിരവട്ടം പപ്പു ചേട്ടന്‍ ലാലേട്ടനോട് 'താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍' എന്ന് പറയുന്ന ഡയലോഗ് ഉണ്ട്. ഇന്നും ആളുകള്‍ അതിന് ചിരിക്കാന്‍ കാരണം ലാലേട്ടന്‍ ഡയലോഗിന് കൊടുക്കുന്ന റിയാക്ഷന്‍ കണ്ടിട്ടാണ്. റിയാക്ഷന്‍ ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ കാണുന്ന ഇമ്പാക്ട് ആ ഡയലോഗിന് ഉണ്ടാകില്ല. അതുപോലെ പപ്പു ചേട്ടന്റെ ഡയലോഗ് അത്ര മികച്ചതല്ലായിരുന്നെങ്കില്‍ ലാലേട്ടന്റെ റിയാക്ഷന്‍ കൊണ്ട് കാര്യവും ഉണ്ടാകില്ല',- ബേസില്‍ ജോസഫ് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :