‘ഇനി പോരാട്ടം ഗോദയില്‍’; ടൊവിനോ നായകനാവുന്ന ഗോദയുടെ ട്രെയിലര്‍ പുറത്തിറങ്ങി
ഗോദയുടെ ട്രെയിലര്‍ പുറത്തിറങ്ങി
സജിത്ത്|
Last Modified ഞായര്‍, 16 ഏപ്രില്‍ 2017 (14:16 IST)
ഒരു മെക്‌സിക്കന്‍ അപാരത എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ടൊവിനോ തോമസ് നായകനാകുന്ന ഗോദയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പൂര്‍ണമായും ഗുസ്തി പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ഗോദ. ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, കബഡി എന്നിങ്ങനെയുള്ള കായിക ഇനങ്ങളുടെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ഉണ്ടെങ്കിലും ഗുസ്തി പ്രധാന പ്രമേയമായിട്ടുള്ളത് അപൂര്‍വ്വമാണ്.
കുഞ്ഞിരാമായണത്തിനു ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോദ. രാകേഷ് മാന്തൊടി തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, രഞ്ജി പണിക്കര്‍, വാമിഖ ഗബ്ബി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.