അമല പോള്‍ ഞെട്ടിക്കുന്നു; അര്‍ദ്ധനഗ്‌നയായി ‘ആടൈ’യില്‍ !

Amala Paul, Aadai, Ratnakumar, അമല പോള്‍, ആടൈ, രത്നകുമാര്‍
BIJU| Last Updated: ചൊവ്വ, 25 ജൂണ്‍ 2019 (21:48 IST)
ഉടയാടകള്‍ എന്നാണ് ആടൈ എന്ന തമിഴ് വാക്കിന് അര്‍ത്ഥം. എന്നാല്‍ ‘ആടൈ’ എന്ന പേരില്‍ വരുന്ന സിനിമയുടെ ആദ്യലുക്ക് പോസ്റ്ററില്‍ നായിക അമല പോളിന് ഉടയാടകള്‍ പേരിനുമാത്രം. അമല പോള്‍ അര്‍ദ്ധനഗ്‌നയായി പ്രത്യക്ഷപ്പെടുന്ന ആടൈ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാണ്.

‘മേയാത മാന്‍’ എന്ന ചിത്രത്തിന് ശേഷം രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആടൈ’. ദേഹമാസകലം മുറിവുമായി, ടോയ്‌ലറ്റ് പേപ്പര്‍ വാരിച്ചുറ്റി ഒരു ഇരുമ്പ് പൈപ്പ് കൈയില്‍ പിടിച്ച് അലറിക്കരഞ്ഞുകൊണ്ടിരിക്കുന്ന അമല പോളിന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

“ആടൈ ഒരു ഡാര്‍ക് കോമഡിച്ചിത്രമാണ്. പക്വതയുള്ള കാഴ്ചക്കാരെ ലക്‍ഷ്യം വച്ചാണ് ഈ സിനിമ എടുത്തിട്ടുള്ളത്” - സംവിധായകന്‍ രത്‌നകുമാര്‍ വ്യക്തമാക്കുന്നു. അമല പോളിന് ഈ സിനിമയില്‍ ഒരു നായകന്‍ ഉണ്ടാവില്ല.

“ഇത് വളരെ വ്യത്യസ്തമായ കാര്യമാണ്. മറ്റൊരാളും മുമ്പ് ചെയ്തിട്ടില്ല. ഞാനും സംവിധായകന്‍ രത്‌നകുമാറും ഒരു ടീമായാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. ഒരു നടിയെന്നോ സംവിധായകനെന്നോ ഉള്ള സ്ഥാനങ്ങളൊന്നും അവിടെ പ്രസക്തമല്ല” - അമല പോള്‍ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :