Kaantha Release Date: ദുൽഖർ ഞെട്ടിക്കുമോ, കാന്ത തിയേറ്ററുകളിലേക്ക്, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

2 വലിയ കലാകാരന്മാര്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ ക്ലാഷാണ് കാന്തയുടെ ഇതിവൃത്തം.

Dulquer Salman, Kaantha release,Kaantha release Date,ദുൽഖർ സൽമാൻ, കാന്ത റിലീസ്, കാന്ത റിലീസ് തീയ്യതി
അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 ഒക്‌ടോബര്‍ 2025 (14:51 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തമിഴ് സിനിമയായ കാന്തയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നവംബര്‍ 14ന് സിനിമ ലോകമെങ്ങുമുള്ള തിയേറ്ററുകളില്‍ റിലീസാകും. സെല്‍വമണി സെല്‍വരാജ് രചിച്ച് സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസും റാണ ദഗ്ഗുബാറ്റിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേര്‍ന്നാണ്.

ദ ഹണ്ട് ഫോര്‍ വീരപ്പന്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെല്‍വമണി സെല്‍വരാജ്. 2 വലിയ കലാകാരന്മാര്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ ക്ലാഷാണ് കാന്തയുടെ ഇതിവൃത്തം.1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി,മലയാളം ഭാഷകളിലും സിനിമ റിലീസ് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :