ഡെന്നിസ് പോയി; മമ്മൂട്ടിയുടെ കശ്‍മീരിൽ ഇനി ദുൽക്കർ സൽമാൻ !

ജോൺസി ഫെലിക്‌സ്| Last Modified ചൊവ്വ, 11 മെയ് 2021 (12:41 IST)
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിൻറെ വിയോഗത്തിൻറെ നടക്കത്തിലാണ് മലയാള സിനിമാലോകം. സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഏറ്റവും വലിയ ഹിറ്റുകൾ സമ്മാനിച്ച എഴുത്തുകാരനാണ് ഡെന്നിസ്. മമ്മൂട്ടിക്ക് തന്റെ കരിയറിൽ ഏറ്റവും വലിയ തിരിച്ചുവരവിന് കളമൊരുക്കിയത് ഡെന്നിസ് ആയിരുന്നു.

ഡെന്നിസ് ജോസഫ് - ജോഷി ടീമിൻറെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു മമ്മൂട്ടി അഭിനയിച്ച നായർസാബ്. കശ്‍മീരിന്റെ മഞ്ഞിൻ കുളിരിൽ ഒരു ത്രില്ലർ സിനിമാനുഭവമായിരുന്നു നായർസാബ്. ആ സിനിമയിറങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പ്രേക്ഷകർക്ക് നായർസാബ് ഉണർത്തിയ ആവേശം കുറഞ്ഞിട്ടില്ല.

ഇപ്പോഴിതാ, മമ്മൂട്ടിയുടെ മകൻ തൻറെ പുതിയ ചിത്രത്തിനായി കശ്‌മീർ മലകൾ കയറുകയാണ്. ഡിക്യുവിനെ നായകനാക്കി ഹാനു രാഘവപുടി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് സിനിമയുടെ ലൊക്കേഷൻ കശ്‌മീർ ആണ്. ചിത്രീകരണം പുരോഗമിക്കുന്നു.

ഈ റൊമാൻറിക് പിരീഡ് ഡ്രാമയിൽ റാം എന്ന പട്ടാളക്കാരനായാണ് ദുൽക്കർ അഭിനയിക്കുന്നത്. ബോളിവുഡ് നടി ആൺ ചിത്രത്തിലെ നായിക. 1960കളിൽ നടക്കുന്ന ഒരു പ്രണയകഥയാണ് ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രം പറയുന്നത്. വിശാൽ ചന്ദ്രശേഖറാണ് സംഗീതം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :