കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 28 ഡിസംബര്‍ 2020 (13:33 IST)
ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതൊരു ആക്ഷൻ ത്രില്ലറായിരിക്കും. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. മോളിവുഡിലെ വമ്പൻ താരങ്ങൾ ഒന്നയിക്കുന്ന പ്രോജക്റ്റായിരിക്കും ഇത്. പൃഥ്വിരാജും ദുൽഖർ സൽമാനും ഇതുവരെ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകാനാണ് സാധ്യത.
സംവിധായകൻ ജോഷിയുടെ മകനാണ് അഭിലാഷ് ജോഷി. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിലും
ദുൽഖർ സൽമാൻ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ല.
കുറുപ്പ്, ഹേയ് സിനാമിക എന്നീ ദുൽഖർ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. ആടുജീവിതം, കോൾഡ് കേസ്, കുരുതി എന്നീ പൃഥ്വിരാജ് ചിത്രങ്ങളും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.