'മകളുടെ മുന്നിൽ കിസ് ചെയ്താൽ എന്താ കുഴപ്പം?': ട്രോളുകളോട് പ്രതികരിച്ച് ദിവ്യ ശ്രീധർ

നിഹാരിക കെ.എസ്| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2025 (13:48 IST)
വിവാഹിതരായ ദിവസം മുതൽ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നവരാണ് ദിവ്യ ശ്രീധറും ക്രിസ് വേണു​ഗോപാലും. സോഷ്യൽ മീഡിയയുടെ സൈബർ ആക്രമണങ്ങൾക്ക് ഇപ്പോഴും കുറവില്ല. ഇപ്പോഴിതാ മകളുടെ മുന്നിൽ വെച്ച് റൊമാന്റിക്ക് റീൽസ് ചെയ്തുവെന്ന് പറഞ്ഞ് വിമർശിച്ചവർക്കും ​ഗർഭിണിയാണെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കും മറുപടി നൽകുകയാണ് ദിവ്യ ശ്രീധർ.

സിനിമകളിൽ കിസ് ചെയ്യുന്ന രം​ഗങ്ങളില്ലേയെന്നും വിമർശിക്കുന്നവരുടെ അച്ഛനും അമ്മയും ചുംബിക്കാറില്ലേയെന്നും ദിവ്യ ചോദിക്കുന്നു. മക്കൾക്ക് ഒന്നും അറിയാത്ത പ്രായമല്ലല്ലോ. ഈ വിമർശിക്കുന്നവരുടെ അച്ഛനും അമ്മയും ഒന്നും ഉമ്മ കൊടുക്കാറില്ലേ?. ഈ പറയുന്നവരും കൊടുത്തിട്ടില്ലേ?. അല്ലെങ്കിൽ തന്നെ ഉമ്മ കൊടുക്കുന്നതിൽ എന്താണ് തെറ്റ്?.

വെറുതെ നാട്ടിൽ കാണുന്ന ആളുകൾക്കല്ലല്ലോ ഉമ്മ കൊടുക്കുന്നത്. ഞാൻ എന്റെ ഭർത്താവിനല്ലേ ഉമ്മ കൊടുത്തത്. പുറത്തുള്ള ആർക്കും അല്ലല്ലോ. അപ്പോൾ എന്താണ് പ്രശ്നം. അതോ നമ്മൾ മാന്യമായി വസ്ത്രം ധരിച്ച് വരുന്നുവെന്നതാണോ നിങ്ങളുടെ പ്രശ്നം. കുറച്ച് ശരീരഭാ​ഗം കാണിച്ച് നടന്നാൽ എല്ലാവർക്കും സന്തോഷമാകുമോ?.

ഇത്തരത്തിൽ കമന്റിടുന്നവർക്ക് എതിരെ കേസ് കൊടുക്കാത്തത് ഞാൻ നാല് പേർക്കെതിരെ കേസ് കൊടുത്താൽ പത്ത് പേർ രക്ഷപ്പെടും എന്നുള്ളതുകൊണ്ടാണ്. അതുപോലെ ഞാൻ ​ഗർഭിണിയല്ല. പക്ഷെ ​പ്രെ​ഗ്നന്റാണെന്ന് പ്രചരിച്ചു. ഞാൻ നടക്കുന്ന ഒരു വീഡിയോയും അതോടൊപ്പം പുറത്ത് വന്നു. അല്ലെങ്കിൽ തന്നെ ഞാൻ പ്രെഗ്നന്റ് ആയാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം. ഞങ്ങൾക്ക് കുഞ്ഞിനെ നോക്കാൻ കഴിവുണ്ട്. പ്രെഗ്നന്റാകാനും പറ്റും. നമുക്ക് സമയമാകുമ്പോൾ നമ്മൾ നോക്കിക്കോളും. വേറാരും അതിൽ ബുദ്ധിമുട്ടേണ്ടതില്ല എന്നും അവർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :