ഫഹദ്- എസ് ജെ സൂര്യ ചിത്രം ഗാങ്ങ്സ്റ്റർ കോമഡി, രംഗയ്ക്കും മുകളിൽ പോകുമെന്ന് സോഷ്യൽ മീഡിയ

Aavesham vs Varshangalkku Shesham
Aavesham vs Varshangalkku Shesham
അഭിറാം മനോഹർ| Last Modified ഞായര്‍, 5 മെയ് 2024 (17:21 IST)
ഫഹദ് ഫാസില്‍ നായകനായെത്തിയ വിഷു റിലീസായ ആവേശം ബോക്‌സോഫീസില്‍ ഇപ്പോഴും മികച്ച പ്രകടനം തുടരുകയാണ്. ഗാങ്ങ്സ്റ്റര്‍ കോമഡിയായി ഒരുങ്ങിയ സിനിമയിലെ ഫഹദിന്റെ കഥാപാത്രമായ രംഗയെ കേരളം ഏറ്റെടുത്തുകഴിഞ്ഞു. സിനിമയിലെ ഗാനങ്ങളും ഫഹദിന്റെ ലുക്കുമെല്ലാം വൈറലാണ്. ആവേശത്തിന് ശേഷം നിരവധി സിനിമകള്‍ ഇറങ്ങിയെങ്കിലും ചിത്രത്തിന്റെ കളക്ഷനെ അത് ബാധിച്ചിട്ടില്ല.


ഇപ്പോഴിത ആവേശം പോലെ മറ്റൊരു ഗാങ്ങ്സ്റ്റര്‍ കോമഡി സിനിമയിലും ഫഹദ് നായകനായി എത്തുന്നുവെന്ന വാര്‍ത്തയാണ് വരുന്നത്. ജയ ജയ ജയ ജയ ഹേയുടെ സംവിധായകനായ വിപിന്‍ ദാസ് ഒരുക്കുന്ന സിനിമയിലാണ് ഫഹദ് വീണ്ടും ഗാങ്സ്റ്റര്‍ കോമഡി സിനിമയില്‍ ഭാഗമാവുന്നത്. ഫഹദിനൊപ്പം എസ് ജെ സൂര്യയാണ് സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നത്. പൂര്‍ണ്ണമായും ഒരു ഫണ്‍ എന്റര്‍ടൈനറാകും സിനിമയെന്നാണ് സംവിധായകന്‍ പറയുന്നത്. ഫഹദിനും എസ് ജെ സൂര്യയ്ക്കും ഒരുപോലെ പ്രാധന്യമുള്ളതാണ് സിനിമയെന്നും ഒരു അഭിമുഖത്തിനിറ്റെ സംവിധായകന്‍ വ്യക്തമാക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :