രേണുക വേണു|
Last Modified വെള്ളി, 16 ജൂലൈ 2021 (19:46 IST)
ഒരു സിനിമയ്ക്ക് തന്നെ രണ്ട് ക്ലൈമാക്‌സ് വളരെ അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച ഹരികൃഷ്ണന്‍സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു രണ്ട് ക്ലൈമാക്‌സ് ഉള്ള കാര്യം പലര്‍ക്കും അറിയാം. എന്നാല്‍, ഒരു ദിലീപ് ചിത്രത്തിനും രണ്ട് ക്ലൈമാക്‌സ് ഉണ്ട്. ദിലീപിന്റെ മികച്ച അഭിനയംകൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഇത്.
കമല്‍ സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് ഗ്രാമഫോണ്‍. മീര ജാസ്മിന്‍, നവ്യ നായര്‍, രേവതി, സലിം കുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ഗ്രാമഫോണില്‍ അണിനിരന്നത്. ഈ സിനിമയ്ക്ക് രണ്ട് ക്ലൈമാക്‌സ് ഉണ്ട്. സച്ചി എന്നാണ് ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. മീര ജാസ്മിന്‍ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ പേര് ജെന്നിഫര്‍ എന്നാണ്.
യഥാര്‍ഥ ക്ലൈമാക്‌സില്‍ സച്ചിയും ജെന്നിഫറും ഒന്നിക്കുന്നില്ല. അടുത്ത ജന്മത്തില്‍ ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ യഥാര്‍ഥ ക്ലൈമാക്‌സ് അവസാനിക്കുന്നത്. കുടുംബത്തിനുവേണ്ടി സച്ചിയുമായുള്ള പ്രണയം ജെന്നിഫര്‍ ഉപേക്ഷിക്കുന്നു. എന്നിട്ട് വിദേശത്തേക്ക് പോകുന്നു. സച്ചി നാട്ടില്‍ ഒറ്റയ്ക്കാകുന്നു. താന്‍ ഒന്നു പറഞ്ഞിരുന്നെങ്കില്‍ ജെന്നിഫര്‍ പോകില്ലെന്ന് സച്ചി സങ്കടം പറയുന്നു. കരകാണാകടലിന് അപ്പുറം തന്റെ ജെന്നിഫര്‍ ഉണ്ടെന്ന വിശ്വാസത്തില്‍ സച്ചി ഇരിക്കുന്നു. അടുത്ത ജന്മത്തില്‍ സച്ചിയെ കണ്ടുമുട്ടുമെന്ന് ജെന്നിഫറും കരുതുന്നു. ഇങ്ങനെയൊരു പ്രതീക്ഷ പ്രേക്ഷകനു സമ്മാനിച്ചാണ് ഗ്രാമഫോണിന്റെ ആദ്യത്തെ ക്ലൈമാക്‌സ്.
എന്നാല്‍, സച്ചിയും ജെന്നിഫറും ഒന്നിക്കുന്നതാണ് രണ്ടാമത്തെ ക്ലൈമാക്‌സ്. വിദേശത്തേക്ക് പോകാന്‍ സാധിക്കാതെ ജെന്നിഫര്‍ തിരിച്ചെത്തുന്നു. ജെന്നിഫര്‍ പോയതില്‍ വിഷമിച്ചിരിക്കുന്ന സച്ചിയെ തേടി സന്തോഷകരമായ വാര്‍ത്ത എത്തുന്നു. ജെന്നിഫര്‍ തിരിച്ചെത്തി എന്ന വാര്‍ത്തയാണ് അത്. ഇരുവരും ഒന്നിക്കുകയും ചെയ്യുന്നു. നായകനും നായികയും ഒന്നിക്കുന്ന രണ്ടാമത്തെ ക്ലൈമാക്‌സിനേക്കാള്‍ കൂടുതല്‍ ഹൃദയസ്പര്‍ശിയായിരുന്നത് ആദ്യത്തെ ക്ലൈമാക്‌സ് ആയിരുന്നു. ഇക്ബാല്‍ കുറ്റിപ്പുറമാണ് ഗ്രാമഫോണിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.