സങ്കടം സഹിക്കാനാവാതെ ദേവി ചന്ദന, രഞ്ജിനിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു; സുബിയുടെ വീട്ടില്‍ വൈകാരിക നിമിഷങ്ങള്‍ (വീഡിയോ)

അവതാരക രഞ്ജിനി ഹരിദാസും ഗായിക രഞ്ജിനി ജോസും സുബിയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു

രേണുക വേണു| Last Updated: വ്യാഴം, 23 ഫെബ്രുവരി 2023 (10:46 IST)

സുബി സുരേഷിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് പ്രിയ സുഹൃത്തുക്കള്‍. മൃതദേഹം ഇന്ന് രാവിലെ സുബിയുടെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ താരത്തിന്റെ സുഹൃത്തുക്കള്‍ സുബിയെ അവസാനമായി ഒരുനോക്ക് കാണാന്‍ ഓടിയെത്തി.




അവതാരക രഞ്ജിനി ഹരിദാസും ഗായിക രഞ്ജിനി ജോസും സുബിയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. സുബിയുടെ അടുത്ത സുഹൃത്തായ ദേവി ചന്ദന രഞ്ജിനി ഹരിദാസിനെ കണ്ടതോടെ സങ്കടം സഹിക്കാന്‍ സാധിക്കാതെ പൊട്ടിക്കരഞ്ഞു. രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും സങ്കടം നിയന്ത്രിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.


Watch Video Here





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :