പലചരക്ക് കടകളിൽ പോലും ആസിഡ്: സ്റ്റിങ് ഓപ്പറേഷനുമായി ദീപിക പദുക്കോൺ
അഭിറാം മനോഹർ|
Last Modified വെള്ളി, 17 ജനുവരി 2020 (14:10 IST)
ആസിഡ് അതിക്രമവുമായി ബന്ധപ്പെട്ടിട്ടുള്ള കേസുകൾ രാജ്യത്ത് തുടർച്ചയാവുന്ന സാഹച്ചര്യത്തിൽ സ്റ്റിങ് ഓപ്പറേഷനുമായി ഛപാക് സിനിമയുടെ അണിയറപ്രവർത്തകർ. നായിക ദീപിക പദുക്കോണിന്റെ നേതൃത്വത്തിലാണ് ഛപാകിന്റെ അണിയറപ്രവർത്തകർ സ്റ്റിങ് ഓപ്പറേഷൻ നടത്തിയത്.
രാജ്യത്തെ നിയമവ്യവസ്ഥകൾ ലംഘിച്ചാണ് രാജ്യത്ത് പലയിടങ്ങളിലും ആസിഡ് വില്പന നടക്കുന്നതെന്നാണ് ദൃശ്യങ്ങൾ തെളിയിക്കുന്നത്. സാധാരണ പലച്ചരക്കുകടകളിൽ പോലും ആസിഡ് ലഭിക്കുന്നുവെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന കാര്യം.
വാങ്ങാനെത്തുന്നവരുടെ വിവരങ്ങളോ എന്ത് ആവശ്യത്തിനാണ് ആസിഡ് കൊടുക്കുന്നതെന്നോ ചോദിക്കാതെയാണ് കടക്കാരും വിൽക്കുന്നതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കടുത്ത നിയമലംഘനമാണ് ഇത്തരത്തിൽ പരസ്യമായി നടക്കുന്നതെന്ന് ഛപാക് അണിയറപ്രവർത്തകർ അഞ്ച് മിനുറ്റ് ദൈർഘ്യമുള്ള വീഡിയൊയിൽ പറയുന്നു.